BREAKING NEWS
dateFRI 31 JAN, 2025, 3:11 AM IST
dateFRI 31 JAN, 2025, 3:11 AM IST
back
Homeregional
regional
Aswani Neenu
Wed Jan 29, 2025 01:45 PM IST
കല്ലാച്ചിയിൽ ട്രിപ്പ് മുടക്കി യാത്രക്കാരെ പെരുവഴിയിലിറക്കിയ ബസ്സിന് പോലീസ് പിഴ ചുമത്തി
NewsImage

നാദാപുരം: യാത്രക്കിടെ ട്രിപ്പ് മുടക്കി യാത്രക്കാരെ പാതി വഴിയിലിറക്കിയ ബസ്സിന് പൊലീസ് പിഴ ചുമത്തി. തൊട്ടിൽപാലം - വടകര റൂട്ടിൽ സർവ്വീസ് നടത്തുന്ന കെ എൽ O8 ബി കെ O100 നമ്പർ അക്ട്രോസ് സ്വകാര്യ ബസ്സിനാണ് നാദാപുരം പൊലീസ് 7500 രൂപ പിഴ ഈടാക്കിയത്. പെർമ്മിറ്റ് ലംഘനത്തിനാണ് പിഴ. തൊട്ടിൽ പാലത്ത് നിന്ന് വടകരയ്ക്ക് സർവീസ് നടത്തുന്നതിനിടെ കല്ലാച്ചിയിൽ ട്രിപ്പ് അവസാനിപ്പിച്ച് യാത്രക്കാരെ റോഡിൽ ഇറക്കി വിട്ടെന്ന പരാതിയിലാണ് നടപടി. 

കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയിൽ കല്ലാച്ചി സ്റ്റോപ്പിൽ എത്തിയ ഉടനെ യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. റോഡിൽ തിരക്കുള്ളതിനാൽ ട്രിപ്പ് കട്ട് ചെയ്യുകയാണെന്ന് ബസ് ജീവനക്കാർ യാത്രക്കാരോട് പറയുകയായിരുന്നു. ഇതിനിടെ കണ്ടക്ടർ ബോർഡ് എടുത്ത് മാറ്റുകയായിരുന്നു. തുടർന്ന് ക്ഷുഭിതരായ യാത്രക്കാർ ബസ്സിൽ നിന്നിറങ്ങാൻ തയ്യാറായില്ല. ഇതോടെ സ്ഥലത്ത് ഗതാഗതം നിയന്ത്രിച്ചിരുന്ന നാദാപുരം പൊലീസ് സ്ഥലത്തെത്തി യാത്രക്കാരെ മറ്റ് വാഹനങ്ങളിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. പൊലീസ് ബസ് കസ്റ്റഡിയിൽ എടുത്ത് നാദാപുരം സ്റ്റേഷനിലേക്ക് മാറ്റുകയും പിഴ ഈടാക്കി വിട്ടയക്കുകയുമായിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE