
അഴിയൂർ: മുസ്ലിം ലീഗ് പ്രവർത്തകനും ഉമ്മയ്ക്കും ആക്രമണത്തിൽ പരിക്ക്. അഴിയൂരിലെ വലിയ പറമ്പത്ത് സാദ്ദിക്ക് (25), ഉമ്മ സാജിദ (47) എന്നിവർക്കാണ് പരിക്ക്. വെള്ളിയാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം. രോഗിയായ ഉമ്മയെ ആശുപത്രിയിൽ കാണിച്ച് അഴിയൂർ ഹൈസ്കൂൾ ബീച്ച് റോഡിലെ വിട്ടിന്റെ മുറ്റത്ത് എത്തിയപ്പോൾ അഞ്ച് അംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. പിടിച്ച് മാറ്റൻ ശ്രമിച്ച ഉമ്മയ്ക്കും പരിക്കേറ്റു. തലയ്ക്കും കാൽ മുട്ടിനും പരിക്കേറ്റ സാദിഖിനെ തലശ്ശേരിയിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ കുറച്ച് ദിവസമായി എസ് സി പി ഐ -ലീഗ് സംഘർഷം നിലനിൽക്കുന്ന പ്രദേശമാണിത്. തിരഞ്ഞെടുപ്പ് വിജയാഹ്ലാദവുമായി ബന്ധപ്പെട്ട് നടന്ന പ്രകടനത്തിൽ നിയുക്ത ലീഗ് മെബർ സാജിദ് നെല്ലോളിക്ക് മർദ്ദനമേറ്റിരുന്നു. ഇതിന്റെ തുടർച്ചയായി എസ് ഡി പി ഐ നേതാവ് സാലിം പുനത്തിലിനും മർദ്ദനമേറ്റിരുന്നു. ചോമ്പാൽ പോലീസ് സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. വീട് കയറി പ്രവർത്തകനെയും ഉമ്മയെയും മർദ്ദിച്ച നടപടിയിൽ യൂത്ത് ലീഗ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.