അരൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പുറമേരി മണ്ഡലം കമ്മറ്റിയുടെ ഹസ്തദാനം പദ്ധതിക്ക് തുടക്കമായി. ഇതിൻ്റെ ഭാഗമായി അരൂർ യു.പി സ്കൂളിലെ നിർദ്ദരരായ വിദ്യാർത്ഥികൾക്ക് പഠന കിറ്റ് മണ്ഡലം പ്രസിഡൻ്റ് കെ.പി ശ്രീധരൻ ,പ്രധാന അധ്യാപകൻ എൽ.ആർ സജിലാലിന് കൈമാറി. കെ രവീന്ദ്രൻ രൂപശ്രീ, ചെത്തിൽ കുമാരൻ, പി.കെ കാണാരൻ, പി സോമൻ , കെ ജയരാജ്, എം.കെ സന്തോഷ്, പി വേണുഗോപാൽ, ആർ.കെ കുഞ്ഞികൃഷ്ണൻ, പി കെ അനുപമ, വി.പി ആഷിക് അക്തർ എന്നിവർ പ്രസംഗിച്ചു.