BREAKING NEWS
dateTUE 28 APR, 2026, 11:30 PM IST
dateTUE 28 APR, 2026, 11:30 PM IST
back
Homeregional
regional
SREELAKSHMI
Tue Apr 28, 2026 03:56 PM IST
ബംഗളൂരുവിലെ ഫ്ലാറ്റിൽ രക്തത്തിൽ കുളിച്ച നിലയിൽ യുവതിയുടെ മൃതദേഹം
NewsImage

ബംഗളൂരു: ബംഗളൂരുവിലെ ഫ്ലാറ്റിൽ രക്തത്തിൽ കുളിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ജാർഖണ്ഡിലെ ധൻബാദ് സ്വദേശിയായ 34 വയസുള്ള പൂജ ദത്തയെയാണ് ദുരൂ​ഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ അധികൃതരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഫ്ലാ‌റ്റിന്റെ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. നഗ്നമായ നിലയിലായിരുന്ന മൃതദേഹം ഭാഗികമായി അഴുകിയ അവസ്ഥയിലായിരുന്നു. 

മൃതദേഹത്തിന് രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.‌‌ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്.കഴിഞ്ഞ മൂന്ന് വർഷമായി പൂജ ദത്ത ഈ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് യുവതിയെന്നാണ് പോലീസിന് ലഭിച്ച വിവരം.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE