BREAKING NEWS
dateSUN 8 NOV, 2026, 2:31 AM IST
dateSUN 8 NOV, 2026, 2:31 AM IST
back
Homeregional
regional
SREELAKSHMI
Sat Nov 07, 2026 11:08 AM IST
വടകര കാഫിർ സ്ക്രീന്‍ഷോട്ട് കേസ്;മെറ്റയില്‍ നിന്ന് വിവരങ്ങള്‍ കിട്ടാന്‍ വൈകുന്നെന്ന് പൊലീസ്
NewsImage

വടകര : കാഫിർ സ്ക്രീൻഷോട്ട് കേസ് ഇഴഞ്ഞ് നീങ്ങുന്നു . സോഷ്യൽമീഡിയയിൽ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തവരുടെ വിവരങ്ങൾ ലഭിക്കാൻ വൈകുന്നതാണ് പ്രധാന പ്രതിസന്ധി . സ്ക്രീൻഷോട്ട് നിർമ്മിച്ചവരിലേക്ക് അന്വേഷണം എത്തുന്നില്ലെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ . കെ ശൈലജ ടീച്ചർ കാഫിറാണെന്ന സ്ക്രീൻ ഷോട്ട് നിർമിച്ച് പ്രചരിപ്പിച്ചു എന്നാണ് കേസ്. ഡിവൈഎഫ്ഐ നേതാക്കളായ റിബേഷ് രാമകൃഷ്ണൻ , ജിതിൻ ഭാസ്കർ അമൽ എന്നിവരാണ് ആദ്യഘട്ടത്തിൽ അറസ്റ്റിലായത് . പിന്നീട് സാമൂഹ്യമാധ്യമങ്ങളിൽ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്ത അതുൽ, അതുൽ പ്രസാദ് , വഹാബ് എന്നിവരെയും അറസറ്റ് ചെയ്തു . നിലവിൽ അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ് .മെറ്റയിൽ നിന്നും വിവരങ്ങൾ ലഭ്യമാകുന്നില്ലെന്നാണ് പൊലീസ് വിശദീകരണം . മെറ്റക്ക് അപേക്ഷ നൽകിയിട്ടുണ്ടങ്കിലും അനന്തമായി വൈകുകയാണ്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌