മാഹി: തണൽ മാഹിയുടെയും തണൽ വനിതാവിംങ്ന്റെയും സംയുക്താഭിമുഖ്യത്തിൽ തണൽ വീട് സ്നേഹ സംഗമം സംഘടിപ്പിച്ചു. പെരിങ്ങാടി മുകുന്ദൻ പാർക്കിൽ തണൽ മാഹി പ്രസിഡണ്ട് പി.സി അബ്ദുൽ ലത്തീഫ്‌ന്റെ അദ്ധ്യക്ഷതയിൽ ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ എ. സെയ്ത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. മുതിർന്ന പൗരന്മാരേയും ജീവൻ രക്ഷാപ്രവർത്തനം നടത്തി യുവതിയെ രക്ഷിച്ച ചൊക്ലി വി.പി. ഒറിയന്റൽ സ്ക്കൂൾ വിദ്യാർത്ഥികളേയും സ്നേഹോപഹാരം നൽകി ആദരിച്ചു. ഷെറിൻ ചൊക്ലി, എം ശ്രീ ജയൻ , സജീർ യു, ഇ കെ. റഫീഖ് ,ബഷീർ ഉസ്മാൻ , ഇസ്മയിൽ ചങ്ങരോത്ത്, പി.പി. ആശാലത എന്നിവർ സംസാരിച്ചു.