BREAKING NEWS
dateSUN 12 JUL, 2026, 8:26 AM IST
dateSUN 12 JUL, 2026, 8:26 AM IST
back
Homeregional
regional
Aswani Neenu
Thu Mar 07, 2024 02:45 PM IST
മാഹിയിൽ ലോറിയിടിച്ച് ഗുരുതര പരിക്കേറ്റ ഇരുചക്ര വാഹന യാത്രിക മരിച്ചു
NewsImage

മാഹി: മാഹിപ്പാലത്തിന് സമീപം സ്കൂട്ടറിൽ ലോറിയിടിച്ച് ഗുരുതര പരിക്കേറ്റ യാത്രക്കാരി മരിച്ചു. മാഹി മഞ്ചക്കൽ ഷാൻ നിവാസിൽ വി.ദിൽനയാണ് (41) മരിച്ചത്. ന്യൂ മാഹി പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് എയ്ഡ് പോസ്റ്റിനടുത്ത് വെച്ച് കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് അപകടമുണ്ടായത്. മാഹി ജനറൽ ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും രാവിലെ മരണം സംഭവിക്കുകയായിരുന്നു. ലോറിക്കിടയിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരിയെ ലോറി വലിച്ച് മുന്നോട്ട് കൊണ്ട് പോയിരുന്നു. ഭർത്താവ്: പ്രവീൺ നാഥ്. മക്കൾ; തപൻ ദേവ്, ദേവനന്ദ.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE