വടകര: മാഹിയില്‍ നിന്ന് കടത്തിയ 28 കുപ്പി വിദേശമദ്യവുമായി ഒരാൾ വടകര എക്‌സൈസ് പിടിയിൽ. കന്യാകുമാരി കല്‍ക്കുളം വിളഞ്ഞിയമ്പലം പുല്ലാനി വിള വീട്ടില്‍ ദാസ് (42) എന്നയാളാണ് അനധികൃത മദ്യവുമായി അറസ്റ്റിലായത്. മാഹി റെയില്‍വേ സ്റ്റേഷനു കിഴക്ക് പ്രീമെട്രിക്ക് ഹോസ്റ്റലിന്റെ പ്രധാന കവാടത്തിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
റെക്‌സിന്‍ ബാഗിലും ബിഗ് ഷോപ്പറിലുമായാണ് മാഹി മദ്യം കടത്തിക്കൊണ്ടുവന്നത്. വടകര റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയപ്രസാദ് സി കെ, പ്രിവന്റീവ് ഓഫീസര്‍ വി സി വിജയന്‍, സിഇഒമാരായ സച്ചിന്‍, ഡ്രൈവര്‍ രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കന്യാകുമാരി ഭാഗത്തേക്ക് വില്പനയ്ക്കായി കൊണ്ടുപോകുന്ന മദ്യമാണ് പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു. പ്രതിയെ വടകര മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.