മാഹി: സി.എച്ച്. സെന്ററിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന പതിമൂന്നാം വാർഷികാഘോഷങ്ങളുടേയും റംസാൻ കിറ്റ് വിതരണത്തിന്റേയും ഉദ്ഘാടനം മുൻ മന്ത്രി കെ.പി.മോഹനൻ എം.എൽ എ നിർവഹിച്ചു. രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണവും എം എൽ എ നിർവ്വഹിച്ചു. സി.എച്ച്. സെന്റർ പ്രസിഡണ്ട് എ.വി. യൂസഫ് അദ്ധ്യക്ഷത വഹിച്ചു.
മേരി മാതാ ഹാളിൽ ഷറഫുദ്ദീൻ അഷറഫിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.കെ.മുഹമ്മദലി, ബഷീർ കൈത്താങ്ങ് പെരിങ്ങാടി, സംസ്ഥാന മത്സ്യ തൊഴിലാളി യൂണിയൻ വൈസ് പ്രസിഡണ്ട് ഹംസക്കോയ, റാസിക്ക് ഒമാൻ (കെ.എം.സി.സി) , മത്സ്യ തൊഴിലാളി യൂണിയൻ (എസ്.ടി.യു.) സംസ്ഥാന ജോയിന്റ് സെക്രട്ടരി മനാഫ്, സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഖാലിദ് കണ്ടോത്ത്, റാഫി ഐ സ് ,മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, എ. വി സിദ്ധീഖ് ഹാജി, കെ അലി ഹാജി, ജലാൽ പാറാൽ, സുലൈമാൻ ചാലക്കര എന്നിവർ സംസാരിച്ചു. എ.വി. അൻസാർ സ്വാഗതം പറഞ്ഞു. ടി. ജി ഇസ്മായിൽ നന്ദി പറഞ്ഞു. വളണ്ടിയർ വിംഗിലെ പ്രവർത്തകരായ മുഹമ്മദ് ത്വാഹ, ശകീർ, റിഷാദ്, ഉബൈസ് , മുഹമ്മദ് റംസാൻ, ശർഹാൻ, ഫിനാൻ എന്നിവർ നേതൃത്വം നൽകി.