കണ്ണൂർ: ടി.പി. വധക്കേസിലെ പ്രതികളുടെ ശിക്ഷായിളവിനുള്ള നീക്കത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരായ നടപടിക്കു പിന്നാലെ കെ.കെ. രമ എം.എൽ.എയുടെ മൊഴിയെടുത്ത എ.എസ്.ഐയെ സ്ഥലം മാറ്റി. കൊളവല്ലൂർ എ.എസ്.ഐ. ശ്രീജിത്തിനെ വയനാട്ടിലേക്കാണ് സ്ഥലം മാറ്റിയത്. ടി.പി. വധക്കേസ് പ്രതി ട്രൗസർ മനോജിന് ഇളവ് നൽകാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കെ.കെ. രമയുടെ മൊഴിയെടുത്തത്.
കെ.കെ രമ എംഎൽഎയുടെ മൊഴിയെടുത്ത കാര്യം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് പോലീസുകാരനെതിരേ നടപടി ഉണ്ടായിരിക്കുന്നത്.ടി.പി.വധക്കേസ് പ്രതികളെ ശിക്ഷായിളവിന് ശുപാർശചെയ്ത മൂന്ന് ഉദ്യോഗസ്ഥരെ നേരത്തെ മുഖ്യമന്ത്രി ഇടപെട്ട് സസ്പെന്ഡ് ചെയ്തിരുന്നു.