ദമാം: ആനമങ്ങാട് പാലോളിപ്പറമ്പ് സ്വദേശി സൗദി അറേബ്യയിലെ ദമാം വിമാനത്താവളത്തിലെ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. മാണിക്കത്തൊടി മുഹമ്മദ് ശിഹാബ് (39) ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം.
ഉച്ചയോടെ നാട്ടിലേക്കുള്ള വിമാനത്തില്‍ അവധിക്ക് വരുന്നതിനായാണ് ശിഹാബ് വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ എമിഗ്രേഷന്‍ വിഭാഗത്തിലെ പാസ്പോര്‍ട്ട് പരിശോധനയില്‍ സാങ്കേതിക പ്രശ്നത്തെത്തുടര്‍ന്ന് യാത്രചെയ്യാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായി.ഇതിനു പിന്നാലെ വിമാനത്താവളത്തിലെ കെട്ടിടത്തില്‍നിന്ന് ചാടുകയായിരുന്നുവെന്നാണ് വിവരം 17 വര്‍ഷത്തോളമായി പ്രവാസിയായ ശിഹാബ് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ദമാമിലായിരുന്നു താമസിച്ചിരുന്നത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ മാസം 23-ന് നാട്ടില്‍ വന്നിരുന്നു. മൂന്നാഴ്ച മുന്‍പ് ശിഹാബ് മാത്രം മടങ്ങി.നിയമനടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം നാട്ടിലെത്തിക്കും.