BREAKING NEWS
dateSUN 22 JUN, 2025, 1:42 PM IST
dateSUN 22 JUN, 2025, 1:42 PM IST
back
Homeentertainment
entertainment
SREELAKSHMI
Sat Jun 21, 2025 03:11 PM IST
വിമാനയാത്രക്കിടെ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി മുഖ്യമന്ത്രി
NewsImage

ടൻ ജഗതി ശ്രീകുമാറിനെ വിമാന യാത്രക്കിടെ കണ്ടുമുട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്. 'ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങൾ അന്വേഷിച്ചു'- എന്നാണ് ജഗതിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മുഖ്യമന്ത്രി കുറിച്ചത്.

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിന് ശേഷം 12 വർഷത്തോളമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ് ജഗതി ശ്രീകുമാർ. ഇതിനിടെ സിബിഐ 5 എന്ന ചിത്രത്തിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ വീണ്ടും ഒരു തിരിച്ച് വരവിന് ഒരുങ്ങുകയാണ് നടൻ. ജഗതിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ സിനിമയുടെ വിവരം ആരാധകരെ അറിയിച്ചത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE