BREAKING NEWS
dateTHU 21 NOV, 2024, 3:10 PM IST
dateTHU 21 NOV, 2024, 3:10 PM IST
back
Homepolitics
politics
Aswani Neenu
Thu Aug 08, 2024 01:10 PM IST
കല്യാണം ആഘോഷമാക്കാൻ കാറിൽ അഭ്യാസം; ചൊക്ളിയിൽ 6 പേരുടെ ലൈസൻസ് പോയി
NewsImage

ചൊക്ളി: വിവാഹഘോഷയാത്രയില്‍ വാഹനങ്ങളില്‍ അപകടമുണ്ടാക്കുംവിധം സുരക്ഷിതമല്ലാതെ യാത്രചെയ്തതിന് 18 യുവാക്കളെ ചൊക്‌ളി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആര്‍.എസ്. രഞ്ജു അറസ്റ്റ് ചെയ്തു. വാഹനമോടിച്ച ആറുപേരുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി തുടങ്ങി. വിവാഹത്തില്‍ വരനെ അനുഗമിച്ച വാഹനങ്ങളുടെ വാതിലില്‍ കയറിനിന്നും ഡിക്കിയില്‍ ഇരുന്നും യാത്ര ചെയ്തവരെയാണ് ഒളവിലം മത്തിപ്പറമ്പില്‍ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയുടെ സഹായത്തോടെ പോലീസ് പിടിച്ചത്. ജൂലായ് 24-ന് വൈകീട്ടോടെ നടന്ന സംഭവത്തില്‍ ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വിവിധ ആഡംബര കാറുകള്‍ ഓടിച്ച കരിയാട് പുളിയനമ്പ്രത്തെ കുഞ്ഞിപ്പറമ്പത്ത് എം.കെ.മുഹമ്മദ് ഷബിന്‍ ഷാന്‍ (19), ആലോള്ളതില്‍ എ. മുഹമ്മദ് സിനാന്‍ (19), മീത്തല്‍ മഞ്ചീക്കര വീട്ടില്‍ മുഹമ്മദ് ഷഫീന്‍ (19), പോക്കറാട്ടില്‍ ലിഹാന്‍ മുനീര്‍ (20), കാര്യാട്ട് മീത്തല്‍ പി. മുഹമ്മദ് റാസി (19), കണിയാങ്കണ്ടിയില്‍ കെ.കെ. മുഹമ്മദ് അര്‍ഷാദ് (19) തുടങ്ങിയവര്‍ക്കെതിരേയാണ് പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ വിട്ടുകിട്ടുന്നതിന് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ഓഗസ്റ്റ് 14 വരെ ഹര്‍ജി പരിഗണിക്കില്ലെന്നാണ് മജിസ്‌ട്രേറ്റ് വ്യക്തമാക്കിയതെന്ന് പോലീസ് അറിയിച്ചു. ഹെല്‍മറ്റ് ധരിക്കാതെ പുറംതിരിഞ്ഞ് യാത്ര ചെയ്യുകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരെ പോലീസ് അന്വേഷിച്ചുവരികയാണ്.

മറ്റൊരു സംഭവത്തില്‍ വിവാഹ പാര്‍ട്ടിയുടെ വീഡിയോ ചിത്രീകരണത്തിനായി കാറിന്റെ ഡിക്കിയിലിരുന്ന് യാത്ര ചെയ്തതിന് ക്യാമറാമാന്‍ കുറ്റ്യാടിയിലെ പറമ്പത്ത് ഹൗസില്‍ മുഹമ്മദ് ആദില്‍ (22), കാറോടിച്ചിരുന്ന ചൊക്‌ളി സി.പി. റോഡിലെ ജാസ് വില്ലയില്‍ ഇര്‍ഫാന്‍ ഹബീബ് (32) എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഓഗസ്റ്റ് നാലിന് വൈകീട്ട് ആറിന് മേക്കുന്ന് കൊളായിയിലാണ് സംഭവം.

ഹബീബിന്റെ മാതൃസഹോദരിയുടേതാണ് ഈ കാര്‍. റോഡപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അപകടകരമായ വാഹനയാത്രയ്‌ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ തലശ്ശേരി അസി. പോലീസ് സൂപ്രണ്ട് നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് ക്യാമറകള്‍ പരിശോധിച്ച് ചൊക്ലി പോലീസ് നടപടി തുടങ്ങിയത്. സീനിയര്‍ പോലീസ് ഓഫീസര്‍ കെ. സനില്‍കുമാര്‍, സി.വി. വിജിന്‍, നിമിഷ നാരായണന്‍, കെ. അനിഷ, ടി.എന്‍. സ രോണ്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE