BREAKING NEWS
dateTHU 21 MAY, 2026, 6:37 PM IST
dateTHU 21 MAY, 2026, 6:37 PM IST
back
Homeregional
regional
SREELAKSHMI
Thu May 21, 2026 10:10 AM IST
വില്ല്യാപ്പള്ളിയില്‍ നിന്ന് കാണാതായ ബംഗാളി പെണ്‍കുട്ടികള്‍ കശ്മീരില്‍
NewsImage

വടകര: മയ്യന്നൂരില്‍ നിന്നു കാണാതായ പശ്ചിമബംഗാള്‍ സ്വദേശികളായ രണ്ട് പെണ്‍കുട്ടികളെ കശ്മീരില്‍ കണ്ടെത്തി. വടകര പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍പിഎഫാണ് ഇവരെ കാശ്മീരില്‍ കണ്ടെത്തിയത്.

മയ്യന്നൂര്‍ പുത്തലത്ത് താഴകുനി വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിയുടെ 12 കാരി മകളെയും ഇയാളുടെ ഭാര്യയുടെ ബന്ധുവായ 16കാരിയേയുമാണ് കാണാതായത്. രക്ഷിതാക്കളോടൊപ്പം ഉറങ്ങാന്‍ കിടന്ന ഇവരെ പതിനാറാം തിയ്യതി ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്കും ആറ് മണിക്കും ഇടയിലാണ് കാണായത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കുട്ടികളുടെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഡല്‍ഹിയിലുണ്ടെന്ന വിവരം ലഭിച്ചു. ഇതിനു പിന്നാലെ മൂന്നംഗ പോലീസ് സംഘം വടകരയില്‍ നിന്ന് ഡല്‍ഹിക്ക് തിരിച്ചെങ്കിലും അപ്പോഴേക്കും കുട്ടികള്‍ കശ്മീരിലേക്ക് പോയി.കശ്മീരില്‍ ട്രെയിനിറങ്ങിയ ഇവരെ ആര്‍പിഎഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ഏറ്റെടുത്ത വടകര പോലീസ് ഉടന്‍ നാട്ടിലെത്തും.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE