വടകര: ആര്‍ജെഡി കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡന്റായിടി.എന്‍.മനോജിനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. വിദ്യാര്‍ഥി-യുവജന രാഷ്ട്രീയത്തിലൂടെ കടന്നുവന്ന മനോജ് വിദ്യാര്‍ഥി ജനത സംസ്ഥാന വൈസ് പ്രസിഡന്റ്, യുവജനത സംസ്ഥാന സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. കെ.പി.മോഹനന്, മാത്യു ടി.തോമസ് എന്നിവര്‍ മന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫിലും ലൈബ്രറി കൗണ്‍സിലിന്റെ ജില്ലാ എക്സിക്യൂട്ടീവിലും പ്രവര്‍ത്തിച്ചിട്ടിട്ടുണ്ട്. മണ്ഡലം കമ്മിറ്റിയംഗങ്ങള്‍: സി.പി.ബിജു, സതി.പി.കെ.ശിവപുരം, ടി.ടി.മൊയ്തു, വിനോദ് ചെറിയത്ത്, എ.പി.അമര്‍നാഥ്, കൊടക്കലാണ്ടി കൃഷ്ണന്, വി.പി.വാസു, നീലിയോട്ട് നാണു, കെ.ടി.കൃഷ്ണന്, ഇ.കെ.പവിത്രന്, സി.വിനോദന്‍.