BREAKING NEWS
dateTHU 26 DEC, 2024, 7:02 PM IST
dateTHU 26 DEC, 2024, 7:02 PM IST
back
Homeregional
regional
SREELAKSHMI
Sun Dec 08, 2024 05:19 PM IST
ഗെയിം കളിക്കാൻ ഫോൺ നൽകിയില്ല;തിക്കോടിയിൽ അമ്മയെ കുത്തി പരുക്കേൽപ്പിച്ച് 14കാരൻ
NewsImage

പയ്യോളി: തിക്കോടിയിൽ മൊബൈൽ ഫോൺ നൽകാത്തതിന് പതിനാലു വയസുകാരൻ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. തിക്കോടി കാരേക്കാട് ഇന്നലെ രാത്രിയാണ് സംഭവം. ഗെയിം കളിക്കാൻ മൊബൈൽ നൽകാൻ അമ്മ വിസമ്മതിച്ചതിനെ തുടർന്നാണ് അക്രമം .

ഫോണിൽ നെറ്റ് തീർന്നതിനെ തുടർന്ന് റീചാർജ് ചെയ്യാനാണ് കുട്ടി അമ്മയോട് ആദ്യം ആവശ്യപ്പെട്ടത്. റീച്ചാർജ് ചെയ്യില്ലന്ന് പറഞ്ഞപ്പോൾ ഗെയിം കളിക്കാൻ അമ്മയുടെ ഫോൺ ആവശ്യപ്പെട്ടു . ഇതും നിഷേധിച്ചതോടെയാണ് ഉറങ്ങിക്കിടന്ന അമ്മയെ മകൻ കത്തി കൊണ്ട് കുത്തിയത്. പരിക്ക് ഗുരുതരമല്ല.

കുട്ടി നേരത്തെ പഠനം അവസാനിപ്പിച്ചിരുന്നതായും മൊബൈൽ ഗെയിമിന് അടിമയായിരുന്നുവെന്നും സൂചനകൾ ഉണ്ട്. പയ്യോളി പോലീസ് അമ്മയുടെയും കുട്ടിയുടെയും മൊഴിയെടുത്തു .

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE