വടകര : കഞ്ചാവുമായി എറണാകുളം സ്വദേശിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കോട്ടക്കടവ് എം. നാണു സ്മാരക ബസ് സ്റ്റോപ്പിന് മുൻവശത്തുനിന്ന് 200 ഗ്രാം കഞ്ചാവുമായി എറണാകുളം കണയന്നൂർ കണ്ണാംമുറിവീട്ടിൽ ദിനേശൻ (62) നെയാണ് പിടികൂടിയത്. എക്‌സൈസ് ഇൻസ്പെക്ടർ കെ.പി. ഹരീഷ് കുമാറിന്റെ നേതൃത്വത്തിൽ അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രമോദ് പുളിക്കൂൽ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) എൻ.എം. ഉനൈസ്, സി.എം. സുരേഷ് കുമാർ, കെ.പി. സായിദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.കെ. അനിരുദ്ധ് എന്നിവരാണ് അറസ്റ്റ് ചെയ്തത്.