
നാദാപുരം : 13 വയസ്സുള്ള ബാലികയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസിലെ പ്രതിക്ക് 11 വർഷം തടവും 20000 പിഴയും വിധിച്ചു. എടവരാട് തെക്കേവീട്ടിൽ താമസിക്കും കൂത്താളി കല്ലൂർ ഈർപ്പനയ്ക്കൽ കുഞ്ഞബ്ദുല്ല(62)യെ നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജി ദേവൻ കെ. മേനോൻ ശിക്ഷിച്ചത്.
പിഴ സംഖ്യ അതിജീവിതയ്ക്കു നൽകാൻ കോടതി വിധിച്ചു. പ്രതിയെ തവനൂർ ജയിലിലേക്കയച്ചു. പേരാമ്പ്ര പോലീസ് രജിസ്റ്റർചെയ്ത കേസിന്റെ അന്വേഷണംനടത്തിയത് സബ് ഇൻസ്പെക്ടർ പി. ഷമീർ, എ.എസ്.ഐ. ശ്രീജ എന്നിവരാണ്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് എട്ട് സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകൾ ഹാജരാക്കുകയുംചെയ്തു.