BREAKING NEWS
dateSAT 11 JUL, 2026, 8:00 AM IST
dateSAT 11 JUL, 2026, 8:00 AM IST
back
Homeregional
regional
SREELAKSHMI
Fri Jul 10, 2026 08:43 AM IST
ചെരണ്ടത്തൂരില്‍ മധ്യവയസ്‌കന്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
NewsImage

മണിയൂര്‍ : മണിയൂര്‍ ചെരണ്ടത്തൂരില്‍ മധ്യവയസ്‌കന്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. ചാലില്‍ പാറോല്‍ ഗോപിയാണ് (60) മരിച്ചത്. ജനലിന്റെ കര്‍ട്ടന്‍ തൂക്കുന്ന പൈപ്പില്‍ തുണിയില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. വ്യാഴാഴ്ച ഉച്ചയോടെ മകളാണ് മൃതദേഹം കാണുന്നത്. 

വിവരമറിഞ്ഞ് പയ്യോളി പോലീസ് സ്ഥലത്തെത്തി. നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെതുടര്‍ന്ന് ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും പരിശോധിച്ച ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പയ്യോളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE