
കുറ്റ്യാടി : പോക്സോ, രാസലഹരി കേസുകൾ അന്വേഷിക്കുന്നതിൽ പോലീസ് അലംഭാവം കാണിക്കുന്നതായി ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുറ്റ്യാടി പോലിസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. വനിതകൾ ഉൾപ്പെടെ ഒട്ടേറെ പ്രവർത്തകർ പങ്കെടുത്ത മാർച്ച് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. കേസുകളിലെ പ്രതികളെ സംരക്ഷിക്കുന്ന പോലീസ് നില പാട് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേസുകൾ ഉന്നതതല സംഘം അന്വേഷിക്കണം. ഇതിൻ്റെ പിന്നിലെ മാഫിയകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോലീസ് തയ്യാറാകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.ടി ബവിൻലാൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺ സംസ്ഥാന വൈസ് പ്രസിഡൻ്റ് ബവിത് മലോൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത്, മണ്ഡലം പ്രസിഡൻ്റ് പി.കെ സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം ദുൽഖിഫിൽ , എ ഷംസീർ എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനത്തിന് ശേഷം ബാരിക്കേഡ് മറികടക്കാനുള്ള ശ്രമം സംഘർഷാവസ്ഥയിലേക്ക് നീങ്ങി.