കുറ്റ്യാടി: തൊട്ടില്‍പാലം റോഡില്‍ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പൂളക്കണ്ടി അടുക്കത്ത്നബീല്‍ (43)ആണ് മരിച്ചത്. രാവിലെ തളീക്കര കഞ്ഞിരോളിയിലാണ് അപകടം.
തൊട്ടില്‍പാലത്തേക്ക് പോകുകയായിരുന്ന നബീലിന്റെ ബൈക്കില്‍ തലശേരി-തൊട്ടില്‍പാലം റൂട്ടിലോടുന്ന ദേവരാഗം ബസ് ഇടിക്കുകയായിരുന്നു. റോഡരികിലേക്ക് ചാഞ്ഞ മരക്കൊമ്പ് തട്ടാതിരിക്കാൻ ബസ് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് പറയുന്നു. തുടർന്ന് നാട്ടുകാര്‍ കഞ്ഞിരോളിയില്‍ റോഡ് ഉപരോധിച്ചു. പോലീസെത്തി രംഗം ശാന്തമാക്കി. മൊയ്തുവിന്റെയും ബീവിയുടെയും മകനാണ്. ഭാര്യ: ആശിഫ. മകള്‍: ഫാത്തിമ നാജിയ.