കുറ്റ്യാടി: മോഷണത്തിന് പുതിയ രീതി. അമ്പലക്കുളങ്ങരയിൽ വീട്ടമ്മയുടെ മാല പൊട്ടിച്ചു കടക്കാൻ ശ്രമം നടന്നത് വേറിട്ട രീതിയിൽ. പ്രതി രക്ഷപ്പെട്ടു. കുറ്റിയിൽ ചന്ദ്രിയുടെ മാലയാണ് പൊട്ടിച്ചത്. മാല നഷ്ടപ്പെട്ടില്ല. ഇന്നലെ രാത്രി 10 ന് ആണ് സംഭവം. കുറ്റ്യാടി അമ്പലക്കുളങ്ങരയിൽ രാത്രി ബൈക്കിൽ എത്തിയ ദമ്പതികൾ കുറ്റിയിൽ ചന്ദ്രിയുടെ വീട്ടിൽ കയറുകയും ശുചിമുറിയിൽ പോകണമെന്നും പറഞ്ഞു. ശുചിമുറിയിൽ നിന്നും ഇറങ്ങി വന്ന സ്ത്രീ ചന്ദ്രിയുടെ സ്വർണ മാല പൊട്ടിച്ചു. ഇവർ ബഹളം വച്ചതോടെ ദമ്പതികൾ ബൈക്കിൽ രക്ഷപ്പെട്ടു. മാല മുറ്റത്ത് നിന്നും കിട്ടി. പൊലിസ് അന്വേഷണം തുടങ്ങി. സംഭവ സമയത്ത് ചന്ദ്രി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു.