തിരുവനന്തപുരം: കൊല്ലം, കണ്ണൂർ നഗരങ്ങളിൽ പുതിയ ഐടി പാർക്ക് സ്ഥാപിക്കുമെന്ന് സംസ്ഥാന ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. കിഫ്‌ബിയും കിൻഫ്രയും കൊല്ലം കോർപ്പറേഷനും തമ്മിലേർപ്പെടുന്ന കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും ഐടി പാർക്ക് പദ്ധതിക്ക് രൂപം നൽകുക. 2025 - 2026ൽ പാർക്കിന്റെ ആദ്യഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.