BREAKING NEWS
dateFRI 27 MAR, 2026, 11:05 PM IST
dateFRI 27 MAR, 2026, 11:05 PM IST
back
Homeregional
regional
Aswani Neenu
Fri Mar 27, 2026 05:07 PM IST
കല്ലാച്ചിയിൽ കെട്ടിടത്തിന് പിന്നിൽ തെരുവ് നായയെ കൊന്ന് കെട്ടി തൂക്കിയ നിലയിൽ
NewsImage

നാദാപുരം: കല്ലാച്ചിയിൽ കെട്ടിടത്തിന് പിന്നിൽ തെരുവ് നായയെ കൊന്ന് കെട്ടി തൂക്കിയ നിലയിൽ. കല്ലാച്ചി കോടതി റോഡിൽ ഇല്ലത്ത് കോംപ്ലക്സ് കെട്ടിടത്തിന് പിന്നിലാണ് നായയെ കെട്ടി തൂക്കിയ നിലയിൽ കണ്ടത്. രാവിലെയാണ് നായയെ കെട്ടിത്തൂക്കിയ നിലയിൽ കണ്ടത്. ഇന്നല കോംപ്ലക്സിൽ തെരുവ് നായയുടെ അക്രമത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. 

നാട്ടുകാരെ അക്രമിച്ച് പരിക്കേൽപ്പിച്ച നായയെ ആണോ ഇത്തരത്തിൽ കൊന്ന് കെട്ടി തൂക്കിയത് എന്നതും നായക്ക് പേ വിഷ ബാധ ഉണ്ടോ എന്നതും നാട്ടുകാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കെട്ടിടത്തിൻ്റ മുൻ ഭാഗത്ത് നിരവധി വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE