അഴിയൂര്‍: ക്ഷേത്രദര്‍ശനത്തിന് പോവുകയായിരുന്ന സ്ത്രീയുടെ സ്വര്‍ണമാല തട്ടിപറിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ അഴിയൂരിലായിരുന്നു സംഭവം. അഴിയൂര്‍ ഹൈസ്‌കൂളിന് സമീപത്തെ ടി.കെ.ചന്ദ്രിയുടെ നാലേ മുക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് മോഷ്ടാവ് തട്ടിപ്പറിച്ചെടുത്തത്.
തട്ടിപ്പറിക്കുന്നതിനിടെ നിലത്ത് വീണ് ചന്ദ്രിയുടെ കാല്‍മുട്ടിനു പരിക്കേറ്റു. ഇവര്‍ മാഹി ആശുപത്രിയില്‍ ചികിത്സ തേടി. ചോമ്പാല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.