കോഴിക്കോട്: എം.ഡി.എം.എ കടത്തുന്നതിനിടെ യുവതി ഉൾപ്പെടെ രണ്ടുപേരെ തിരുവമ്പാടി പോലീസ് പിടികൂടി. കൊടുവള്ളി വാവാട് വരലാട്ട് മുഹമ്മദ് ഡാനിഷ്(24), പുതുപ്പാടി കൈതപ്പൊയിൽ ആനോറമ്മൽ ജിൻഷ(25) എന്നിവരാണ് പിടിയിലായത്.
ആനക്കാംപൊയിലിലെ റിസോർട്ടിൽ വെച്ചാണ് ഇവർ കസ്റ്റഡിയിലായത്. കെ.എൽ. 57 സെഡ് 7913 നമ്പർ കാറിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് പരിശോധന നടത്തിയെങ്കിലും ആദ്യം വാഹനം കണ്ടെത്താനായില്ല. പിന്നീട് നടത്തിയ പരിശോധനയിലാണ് റിസോർട്ടിൽവെച്ച് ഇരുവരേയും പിടികൂടിയത്.6.32 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കൊടുവള്ളി പോലീസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഡാനിഷ് ആറോളം മയക്കുമരുന്ന് കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.