BREAKING NEWS
dateTUE 31 MAR, 2026, 12:51 AM IST
dateTUE 31 MAR, 2026, 12:51 AM IST
back
Homeregional
regional
Aswani Neenu
Sat Mar 28, 2026 06:09 PM IST
വടകര സ്വദേശിനിക്ക് ബി.എസ്.സി നഴ്സിങ്ങിന് സ്വർണ മെഡലോടെ ഒന്നാം റാങ്ക്
NewsImage

വടകര: വള്ളിക്കാട് ബാലവാടി സ്വദേശിനി വി ശ്രീരഞ്ജിനിക്ക് ബി.എസ്.സി നഴ്സിങ്ങിന് സ്വർണ മെഡലോടെ ഒന്നാം റാങ്ക് നേട്ടം. മംഗലാപുരം രാജീവ്ഗാന്ധി യൂനിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് നടത്തിയ ബി.എസ്.സി നേഴ്സിങ് പരീക്ഷയിലാണ് ശ്രീരഞ്ജിനി തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്. 

മംഗലാപുരം കണച്ചൂർ കോളജ് ഓഫ് നേഴ്സിങ് സയൻസസിലെ 2021-25 ബാച്ചിലെ വിദ്യാർഥിനിയാണ്. അശോകൻ വള്ളിൽ (അമൃത പബ്ലിക് സ്കൂൾ വടകര), ഷൈനി എം.എം (ആശ വർക്കർ) ദമ്പതികളുടെ മകളാണ് ശ്രീരഞ്ജിനി. സഹോദരൻ സാരംഗ് സംഗീത് ഖത്തറിൽ ജോലി ചെയ്യുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE