കൊച്ചി: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനോട് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ട് ഹൈക്കോടതി. പത്തുദിവസത്തിനകം കട്ടപ്പന പോക്‌സോ കോടതിയില്‍ ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനും കോടതി നിര്‍ദേശിച്ചു. ബോണ്ട് നല്‍കിയാല്‍ അര്‍ജുനെ വിട്ടയക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ അര്‍ജുനെ കീഴ്‌ക്കോടതി കുറ്റവിമുക്തനാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാരാണ് അപ്പീല്‍ നല്‍കിയത്. അപ്പീലില്‍ അര്‍ജുന്‍ ഇതുവരെ എതിര്‍സത്യവാങ്മൂലം നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നടപടി. കുറ്റവിമുക്തനാക്കിയ പ്രതിയോട് ഹാജരാകാന്‍ ആവശ്യപ്പെടുന്നത് അപൂര്‍വ്വമായ സംഭവമാണ്.