BREAKING NEWS
dateMON 28 SEPT, 2026, 8:40 PM IST
dateMON 28 SEPT, 2026, 8:40 PM IST
back
Homeregional
regional
SREELAKSHMI
Mon Sep 28, 2026 07:40 AM IST
കീര്‍ത്തനക്ക് കുത്തേറ്റതിന് പിന്നില്‍ ഭീഷണിയും പ്രകോപനവും;പ്രതിയുടെ മൊഴിപുറത്ത്
NewsImage

വടകര: എംഡിഎംഎ കേസ് പ്രതി കീര്‍ത്തനക്ക് കുത്തേറ്റതിന് പിന്നില്‍ ഭീഷണിയും പ്രകോപനവുമാണെന്ന് പ്രതി ജിനീഷിന്റെ മൊഴി. അഞ്ചുതവണയാണ് കീര്‍ത്തനയ്ക്ക്കുത്തേറ്റത്. ഇതില്‍ കഴുത്തിലേറ്റ മുറിവ് ആഴത്തിലുള്ളതാണെന്ന് കോഴിക്കോട്‌മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ശനിയാഴ്ച രാവിലെ വടകര പൊലിസ് സ്റ്റേഷന്‍ വളപ്പിലാണ് കീര്‍ത്തനയെ പങ്കാളിയായ ജിനീഷ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. 

എംഡിഎംഎ കേസിലെ ജാമ്യവ്യവസ്ഥകളുടെ ഭാഗമായി പൊലിസ് സ്റ്റേഷനില്‍ ഒപ്പിടാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ കീര്‍ത്തനയെപൊലിസ് ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ജിനീഷിനെ കസ്റ്റഡിയിലെടുത്തിരുന്നു.

മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ജിനീഷിന്റെ മൊഴി. ബിആര്‍സി അധ്യാപികയായ കീര്‍ത്തനയും ജിനീഷും രണ്ടുവര്‍ഷമായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഇരുവരും തമ്മില്‍ നേരത്തെയും പ്രശ്‌നങ്ങളുണ്ടായിരുന്നു. കീര്‍ത്തനയുടെ ചില സൗഹൃദങ്ങളില്‍ ജിനീഷിന്എതിര്‍പ്പുണ്ടായിരുന്നുവെന്നാണ് മൊഴിയില്‍ പറയുന്നത്. ചി​ല ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റു​ക​ളും സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്നു​ണ്ടാ​യ​താ​യി പ​റ​യു​ന്ന ഭീ​ഷ​ണി​ക​ളും ജി​നീ​ഷി​നെ പ്ര​കോ​പി​പ്പി​ച്ചെ​ന്നും പൊ​ലി​സ് പ​റ​യു​ന്നു. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌