BREAKING NEWS
dateSAT 15 FEB, 2025, 9:31 AM IST
dateSAT 15 FEB, 2025, 9:31 AM IST
back
Homeregional
regional
SREELAKSHMI
Thu Oct 10, 2024 10:29 AM IST
വടകരയിലെ ബേക്കറിയിലടക്കം ടാർട്രാസിൻ ചേർത്ത മിക്സ്ചർ വ്യാപകം; നിർമാണവും വിൽപനയും നിരോധിച്ചു
NewsImage

കോഴിക്കോട്: ജില്ലയിലെ ചിലയിടങ്ങളിൽ ഉത്‌പാദിപ്പിച്ച മിക്സ്ചറിൽ ടാർട്രാസിൻ ചേർത്തതായി കണ്ടെത്തിയതിനെത്തുടർന്ന് അതത് കടകളിലെ മിക്സ്‌ചറിന്റെ വിൽപ്പനയും നിർമാണവും ഭക്ഷ്യസുരക്ഷാവകുപ്പ് നിരോധിച്ചു. ചില ഭക്ഷ്യവസ്തുക്കളിൽ അനുവദനീയമായ അളവിൽ ടാർട്രാസിൻ നിറം ചേർക്കാമെങ്കിലും മിക്സ്‌ചറിൽ ചേർക്കാൻ പാടില്ല. അത് അലർജിക്ക്‌ കാരണമാകും.

വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി എന്നീ സർക്കിളുകളിൽനിന്ന് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച മിക്‌സ്ചറുകളിലാണ് ടാർട്രാസിന്റെ സാന്നിധ്യം കണ്ടെത്തിയത്. വിൽപ്പന നടത്തിയവർക്കും നിർമിച്ചവർക്കുമെതിരേ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടുപോകും.വടകര ജെ.ടി. റോഡിലെ ഹർഷ ചിപ്‌സ്, പേരാമ്പ്ര കല്ലുംപുറം വേക്ക് ആൻഡ് ബേക്ക് ബേക്കറി, കൊടുവള്ളി കിഴക്കോത്ത് ഹാപ്പി ബേക്‌സ്, മുക്കം അഗസ്ത്യൻമുഴി ബ്രദേഴ്‌സ് ബേക്‌സ് ആൻഡ് ചിപ്‌സ് എന്നീ സ്ഥാപനങ്ങളിലെ മിക്‌സറിന്റെ വിൽപ്പനയാണ് നിരോധിച്ചത്. ഓമശ്ശേരി പുതൂർ റിയാ ബേക്കറിയുടെ മിക്സ്ചർ ഉത്പാദനവും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ നിരോധിച്ചു.

ടാർട്രാസിന് കൂടുതൽ അലർജി സാധ്യതയുള്ളതിനാൽ ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്നതിന് നിയന്ത്രണമുണ്ട്. മിക്സ്ചറുകളിൽ മഞ്ഞനിറം ലഭിക്കുന്നതിനുവേണ്ടിയാണ് സാധാരണയായി ഈ കൃത്രിമനിറം ഉപയോഗിക്കുന്നത്. മിക്സ്ചർ പലരും കൂടുതലായി കഴിക്കുന്നതിനാൽ അലർജിസാധ്യതയേറും. കച്ചവടക്കാർക്ക് പലർക്കും ഇതിനെക്കുറിച്ച് അറിയില്ലെന്നും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണർ എ. സക്കീർഹുസൈൻ അറിയിച്ചു. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE