BREAKING NEWS
dateTHU 19 FEB, 2026, 4:46 AM IST
dateTHU 19 FEB, 2026, 4:46 AM IST
back
Homeregional
regional
Aswani Neenu
Wed Feb 18, 2026 12:27 PM IST
വ്യത്യസ്ത കഞ്ചാവ് കേസുകളിൽ കല്ലാച്ചി സ്വദേശിക്ക് ഉൾപ്പടെ കഠിന തടവും പിഴയും ശിക്ഷ
NewsImage

വടകര : വ്യത്യസ്ത സംഭവങ്ങളിൽ കഞ്ചാവ് പിടികൂടിയ കേസ്സിൽ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ. കല്ലാച്ചി വിഷ്ണുമംഗലം തെരുവംപറമ്പ് ചെറിയ ചെമ്പോട്ടുമ്മൽ അരുൺ (34), കോഴിക്കോട് ചേവായൂർ നെയ്ത്ത് കുളങ്ങര നമ്പാടി പറമ്പത്ത് പി കെ ഹാരിസ് (50) എന്നിവരെയാണ് വടകര എൻ ഡി പി എസ് കോടതി ജഡ്ജ് വി ജി ബിജു ശിക്ഷിച്ചത്. ഇരുവർക്കും രണ്ടു വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഇരുവരും രണ്ടു മാസം കൂടി കഠിന തടവ് അനുഭവിക്കണം. 

2018 നവംബർ 24 നാണ് കോഴിക്കോട് വയനാട് റോഡിലെ താമരശ്ശേരി ചുങ്കം റോഡിൽ വെച്ച് അരുണിനെ താമരശ്ശേരി എക്സ്സൈസ് ഇൻസ്പെക്റ്റർ ഒരു കിലോ 200 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. 2021 ഒക്ടോബർ 18നാണ് ഹാരിസിനെ ഒരു കിലോ 600 ഗ്രാം കഞ്ചാവുമായി ചേളന്നൂർ പട്ടർപാലം റോഡിലെ ശ്രീനാരായണ മന്ദിരത്തിന് മുൻവശം വെച്ച് കോഴിക്കോട് എക്സ് സൈസ് സർക്കിൾ ഇൻസ്പെക്റ്റർ പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ.പ്ലീഡർ ഇ വി ലിജീഷ് ഹാജരായി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE