BREAKING NEWS
dateTUE 31 MAR, 2026, 6:57 PM IST
dateTUE 31 MAR, 2026, 6:57 PM IST
back
Homeregional
regional
SREELAKSHMI
Tue Mar 31, 2026 03:10 PM IST
കോഴിക്കോട് ട്രെയിനിന് നേരെ കല്ലേറ്; പുറമേരി സ്വദേശിനിയായ വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്
NewsImage

കോഴിക്കോട് : ട്രെയിനിനു നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരിയായ വിദ്യാര്‍ഥിനിയുടെ താടിയെല്ലിന് ഗുരുതര പരുക്ക്. പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണനാണ് പരുക്കേറ്റത്. തിങ്കൾ രാത്രി കോഴിക്കോട്ടേക്ക് വരികയായിരുന്ന ആലപ്പുഴ– കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനിന് നേരെയായിരുന്നു കല്ലേറ്. രാത്രി പത്തുമണിയോടെ ട്രെയിന്‍ ഫറോക്കിലെത്തിയപ്പോഴാണ് കല്ലേറുണ്ടായത്. ജനലരികിലെ സീറ്റിലിരിക്കുകയായിരുന്ന ഐശ്വര്യയുടെ താടിയെല്ലിനും പല്ലിനും പരുക്കേറ്റു. തുടര്‍ന്ന് ട്രെയിന്‍ കോഴിക്കോട് എത്തിയതോടെ റെയില്‍വെ പൊലീസ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ആലുവ യുസി കോളജിലെ ബിരുദ വിദ്യാര്‍ഥിനിയായ ഐശ്വര്യ പരീക്ഷ അവധിക്കായാണ് നാട്ടിലേക്ക് വന്നത്. സര്‍ജറി വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സംഭവത്തില്‍ റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുന്‍പ് ഇതേ സ്ഥലത്ത് വച്ചുതന്നെ വന്ദേഭാരത് ട്രെയിനിന് നെരെയും കല്ലേറ് ഉണ്ടായിരുന്നു. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE