BREAKING NEWS
dateSUN 12 JUL, 2026, 3:01 AM IST
dateSUN 12 JUL, 2026, 3:01 AM IST
back
Homeregional
regional
SREELAKSHMI
Sat Jul 11, 2026 01:54 PM IST
അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകൻ അറസ്റ്റിൽ
NewsImage

മലപ്പുറം: കൽപകഞ്ചേരിയിൽ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. വടകര സ്വദേശി ബൽരാജിനെയാണ് കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്‌തത്. കല്ലിങ്ങൽ എംഎസ്‌എംഎച്ച്‌എസിലെ അദ്ധ്യാപകനാണ് ഇയാൾ. ജുവനൈൽ ആക്‌ട് പ്രകാരം ബൽരാജിനെതിരെ നേരത്തേ കേസെടുത്തിരുന്നു.

പ്രതിയെ ഇന്നുതന്നെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ബൽരാജ് കുട്ടിയെ തല്ലിയത്. ക്ലാസിലെ ബെഞ്ചിലിരുന്ന് നോട്ട് എഴുതുമ്പോൾ പിന്നിലൂടെ വന്ന അദ്ധ്യാപകൻ ചൂരലുകൊണ്ട് അടിക്കുകയായിരുന്നു. സംഭവത്തിൽ ബാലാവകാശ കമ്മീഷനും കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE