BREAKING NEWS
dateSAT 1 AUG, 2026, 8:01 PM IST
dateSAT 1 AUG, 2026, 8:01 PM IST
back
Homeregional
regional
SREELAKSHMI
Fri Jul 31, 2026 09:41 PM IST
വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പൂജാരിക്ക് തടവും പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി
NewsImage

നാദാപുരം : ക്ഷേത്രത്തിലെത്തിയ വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ അമ്പലത്തിലെ പൂജാരിക്ക് മൂന്ന് വർഷവും മൂന്നുമാസവും തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം പോക്സോ കോടതി. മുതുവണ്ണാച്ച സ്വദേശി സി കെ വിനോദ (52) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ.കെ.മേനോൻ ശിക്ഷിച്ചത്.

2024 സെപ്റ്റംബർ ഇരുപതാം തീയതി പാലേരി വെങ്ങശ്ശേരി കാവ് അമ്പലത്തിൽ പൂജയ്ക്ക് എത്തിയ കോഴിക്കോട് സ്വദേശിയായ പ്ലസ് ടു വിദ്യാർഥിനിയെയാണ് പൂജാമുറിയിലേക്ക് വിളിച്ചു കൊണ്ടുപോയി പൂജാരി ലൈംഗികമായി ഉപദ്രവിച്ചത് .

തുടർന്ന് പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ പരാതി നൽകി.പേരാമ്പ്ര പോലീസ് സബ് ഇൻസ്പെക്ടർ പി.ഷമീർ,അസി.സബ് ഇൻസ്പെക്ടർ ശ്രീജ.സി എന്നിവരാണ് കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 11 സാക്ഷികളെ വിസ്തരിക്കുകയും 14രേഖകൾ ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.എ.എസ്.ഐ.ഷാനി.പി. എം.പ്രോസിക്യൂഷൻ വിങ്ങ് ഏകോപിപ്പിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE