BREAKING NEWS
dateWED 18 JUN, 2025, 9:17 AM IST
dateWED 18 JUN, 2025, 9:17 AM IST
back
Homeregional
regional
Aswani Neenu
Sat May 31, 2025 05:01 PM IST
പുറമേരി ഇൻഡോർ സ്റ്റേഡിയം; പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു
NewsImage

നാദാപുരം: സംസ്ഥാന സർക്കാർ -കായിക വകുപ്പ് അനുവദിച്ച രണ്ടു കോടി രൂപ ചിലവിൽ നിർമിക്കുന്ന പുറമേരി ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവർത്തി ഉദ്ഘാടനം കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ നിർവഹിച്ചു. 2024 -25 ബജറ്റിൽ ഉൾപ്പെട്ട പുറമേരി ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തിക്ക് സ്പോർട്സ് കേരള ഫൗണ്ടേഷൻ സാങ്കേതിക അനുമതി നൽകുകയും, പ്രവർത്തിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. മലയാടപ്പൊയിൽ പ്രദേശത്ത് പുറമേരി ഗ്രാമ പഞ്ചായത്ത്‌ ഉടമസ്ഥതയിൽ ഉള്ള ഒരേക്കർ സ്ഥലത്ത് നിർമ്മാണം ആരംഭിക്കുന്ന പദ്ധതിയിൽ പ്രധാനമായും മൾട്ടിപർപ്പസ് ഇൻഡോർ കോർട്ട് ,ഗ്രൗണ്ട് വികസന പ്രവർത്തി, ബോർവെൽ ,റീടൈനിങ് വാൾ, ഗേറ്റ് , ഇലക്ട്രിക്കൽ പ്രവർത്തികൾ, ഇൻഡോർ കോർട്ടിന്റെ ഫ്ലഡ് ലൈറ്റിങ് - അനുബന്ധ ഇലെക്ട്രിക്കൽ പ്രവർത്തികൾ തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 

നിർമ്മാണ കാലാവധി 9 മാസമാണ്. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ വി കെ ജ്യോതിലക്ഷ്മി സ്വാഗതം പറഞ്ഞ ചടങ്ങിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് അഷറഫ് എ പി എം റിപ്പോർട്ട് അവതരിപ്പിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺമാരായ വിജിഷ കെ എം, ഗീത എം എം, മെമ്പർമാരായ വി ടി ഗംഗാധരൻ, കെ കെ ബാബു, കെ അച്ചുതൻ, സി പി നിധീഷ്, എൻ പി രാജൻ, കെ ടി ഗഫൂർ, ശ്രീധരൻ കൊറോത്ത്, ടി കെ രാഘവൻ, ടി കെ രാജൻ എന്നിവർ സംസാരിച്ചു. വാർഡ് വികസന സമിതി കൺവീനർ സജീവൻ ടി പി നന്ദി രേഖപ്പെടുത്തി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE