BREAKING NEWS
dateSAT 31 MAY, 2025, 4:21 PM IST
dateSAT 31 MAY, 2025, 4:21 PM IST
back
Homegulf
gulf
SREELAKSHMI
Fri Dec 13, 2024 10:44 PM IST
അത്തോളിയിൽ എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 5 വർഷം കഠിന തടവ്
NewsImage

കോഴിക്കോട്: എട്ടു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് 5 വർഷം കഠിന തടവും നാൽപതിനായിരം രൂപ പിഴയും. അത്തോളി മൊടക്കല്ലൂർ, വെണ്മണിയിൽ വീട്ടിൽ ലിനീഷ് (43) ന് ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി കെ. പോക്സോ നിയമ പ്രകാരം ശിക്ഷ വിധിച്ചത്.

2021 ൽ ആണ് സംഭവം. പെൺകുട്ടിയുടെ വീട്ടിൽ വച്ചു പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടി ഒരു ബന്ധുവിനോട് വിവരം പറയുകയും അവർ കുട്ടിയുടെ അമ്മയെ വിവരം അറിയിക്കുകയും അവർ പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE