BREAKING NEWS
dateFRI 27 DEC, 2024, 4:07 AM IST
dateFRI 27 DEC, 2024, 4:07 AM IST
back
Homebusiness
business
SREELAKSHMI
Fri Dec 13, 2024 12:18 PM IST
കൂട്ടുകാരികൾക്ക് അന്ത്യനിദ്ര ഒരുമിച്ച് ;പാലക്കാട് അപകടത്തിൽ മരിച്ച വിദ്യാർത്ഥിനികളുടെ മൃതദേഹം ഖബറടക്കി
NewsImage

പാലക്കാട്: അപകടത്തിൽ മരിച്ച വിദ്യാർത്ഥിനികളുടെ മൃതദേഹം ഖബറടക്കി. തുപ്പനാട് ജുമാ മസ്‌ജിദിലാണ് ഖബറടക്കിയത്.ചെറുള്ളി സ്വദേശികളായ അബ്ദുൾ സലാമിന്റെ മകൾ പി.എ.ഇർഫാന ഷെറിൻ, അബ്ദുൾ റഫീഖിന്റെ മകൾ റിദ ഫാത്തിമ, അബ്ദുൾ സലീമിന്റെ മകൾ കെ.എം.നിദ ഫാത്തിമ, ഷറഫുദ്ദീന്റെ മകൾ എ.എസ്.ആയിഷ എന്നിവരാണ് അപകടത്തിൽ മരിച്ചത്.പ്രിയപ്പെട്ടവരെ അവസാന യാത്രക്ക് ഒരുക്കാന്‍ ഒരു നാട് തന്നെ ഒഴുകിയെത്തിയിരുന്നു.

വിദ്യാർത്ഥിനികളുടെ വീടുകളിലും തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിലും മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചിരുന്നു. ജില്ലാ കളക്ടറും, ജനപ്രതിനിധികളും, സഹപാഠികളും, അദ്ധ്യാപകരുമടക്കം ആയിരക്കണക്കിന് പേരാണ് അന്തിമോപചാരമർപ്പിക്കാനായി എത്തിയത്. വിദ്യാർത്ഥിനികൾ പഠിക്കുന്ന കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുദർശനമുണ്ടായിരുന്നില്ല.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE