BREAKING NEWS
dateTHU 21 NOV, 2024, 3:06 PM IST
dateTHU 21 NOV, 2024, 3:06 PM IST
back
HomeRegional
Regional
SREELAKSHMI
Thu Sep 26, 2024 10:45 AM IST
താമരശ്ശേരിയിൽ തിളച്ച പാൽ ദേഹത്ത് വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു
NewsImage

താമരശ്ശേരി : തിളച്ച പാൽ ദേഹത്ത് വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. ചുങ്കം കയ്യേലിക്കുന്നിൽ വാടക ഫ്ലാറ്റിൽ താമസിക്കുന്ന ഇല്ലിപ്പറമ്പിൽ നസീബ് - ജസ്ന ദമ്പതികളുടെ മകൻ അസ്‌ലൻ അബ്ദുല്ല (1) ആണ് മരിച്ചത്. 

ശനിയാഴ്ച രാത്രിയാണ് പാൽപ്പാത്രം തട്ടി പാൽ കുഞ്ഞിന്റെ ദേഹത്ത് വീണത്. തുടർന്ന് താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെ മരിച്ചു. സഹോദരങ്ങൾ: നേഹ നസീബ്, അംദാൻ അബ്ദുല്ല, അൽഹാൻ അബ്ദുല്ല. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE


TRENDING