BREAKING NEWS
dateTHU 21 NOV, 2024, 3:11 PM IST
dateTHU 21 NOV, 2024, 3:11 PM IST
back
Homeregional
regional
SREELAKSHMI
Sat Jul 20, 2024 09:33 AM IST
നിപ ബാധയെന്ന് സംശയം ;മലപ്പുറം സ്വദേശിയായ 14കാരൻ കോഴിക്കോട് ചികിത്സയിൽ
NewsImage

കോഴിക്കോട്: നിപ വൈറസ് ബാധയെന്ന് സംശയം. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ 14കാരൻ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ശ്രവ സാമ്പിളുകൾ ഇന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്‌തികരമെന്നാണ് വിവരം.

ഇന്നലെയാണ് കുട്ടിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങൾ കണ്ടതോടെ ഉടൻതന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റീവാണ് എന്നാണ് വിവരം. എന്നാൽ, പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പരിശോധനാ ഫലം വന്നാൽ മാത്രമേ സ്ഥിരീകരിക്കാനാകൂ. സംഭവത്തിൽ ആരോഗ്യമന്ത്രി ഉടൻതന്നെ അടിയന്തര യോഗം വിളിക്കുമെന്നാണ് വിവരം. സ്ഥിരീകരണം ഉണ്ടായാൽ മന്ത്രി കോഴിക്കോട്ടേക്ക് തിരിക്കും.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE