BREAKING NEWS
dateTUE 21 APR, 2026, 3:10 AM IST
dateTUE 21 APR, 2026, 3:10 AM IST
back
Homeregional
regional
SREELAKSHMI
Mon Apr 20, 2026 12:59 PM IST
ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ ആയഞ്ചേരി സ്വദേശി വിഷ്‌ണുവിനെ കണ്ടെത്തി
NewsImage

പയ്യന്നൂർ : ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ ആയഞ്ചേരി സ്വദേശി വിഷ്‌ണുവിനെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. കാണാതായി എട്ടാം ദിവസമാണ് യുവാവിനെ കണ്ടെത്തുന്നത്.നേത്രാവതി എക്‌സ്‌പ്രസിൽ യാത്ര ചെയ്യവേ വിഷ്‌ണു സഹയാത്രക്കാരന്റെ ഫോണിൽ നിന്ന് സഹോദരൻ അദ്വൈദിനെ വിളിച്ച് സംസാരിക്കുകയായിരുന്നു. 

താൻ നാട്ടിലേക്കില്ലെന്ന് വിഷ്‌ണു പറഞ്ഞു. എന്നാൽ, അമ്മയും മറ്റ് കുടുംബാംഗങ്ങളും അനുഭവിക്കുന്ന വിഷമം അദ്വൈത് വിഷ്‌ണുവിനെ അറിയിച്ചു. തുടർന്ന് വിഷ്‌ണു പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു.സിആർപിഎഫിൽ ജോലി ചെയ്യുന്ന അമ്മാവന്റെ ഫോൺ നമ്പറിലേക്കും പിന്നീട് വിഷ്‌ണു വിളിച്ചു. തുടർന്ന് വീട്ടുകാർ പയ്യന്നൂരിലെത്തി വിഷ്‌ണുവിനെ കണ്ടു. ഇയാൾക്കായി നേരത്തേ ബംഗളൂരുവിലും മംഗലാപുരത്തും വിവിധ സംഘങ്ങളായി പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. ലോൺ ആപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി പൊലീസ് വിഷ്‌ണുവിൽ നിന്ന് മൊഴിയെടുക്കും.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE