BREAKING NEWS
dateSUN 2 MAR, 2025, 12:05 AM IST
dateSUN 2 MAR, 2025, 12:05 AM IST
back
Homepolitics
politics
SREELAKSHMI
Tue Feb 25, 2025 12:02 PM IST
തദ്ദേശ ഉപതിരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് നേട്ടം
NewsImage

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളില്‍ തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിന് നേട്ടം.

വയനാട് ഒഴികെയുള്ള ജില്ലകളിലെ 30 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. രണ്ട് വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 28 വാര്‍ഡുകളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്. ഒരു കോര്‍പ്പറേഷന്‍ വാര്‍ഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡ്, 22 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലായിരുന്നു വോട്ടെടുപ്പ്.

ഫലം പുറത്ത് വന്ന വാര്‍ഡുകളില്‍ 16 ഇടങ്ങളില്‍ എല്‍ഡിഎഫ് വിജയിച്ചിട്ടുണ്ട്. 12 ഇടങ്ങളില്‍ യുഡിഎഫ് വിജയിക്കുകയും ഒരിടത്ത് ലീഡ് ചെയ്യുന്നുമുണ്ട്. ഒരു സീറ്റില്‍ എസ്ഡിപിഐ വിജയിച്ചപ്പോള്‍ ഒരിടത്ത് സ്വതന്ത്രനും വിജയിച്ചു. ബിജെപിക്ക് ഒരിടത്ത്‌പോലും ജയിക്കാനായിട്ടില്ല.

തിരുവനന്തപുരം:

തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍-ശ്രീവരാഹം വാര്‍ഡ് സിപിഎം സിറ്റിങ് സീറ്റ് നിലനിർത്തി.വി.ഹരികുമാർ ബിജെപിയിലെ മിനിയെ 12 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

കരുംകുളം. ഗ്രാമപ്പഞ്ചായത്ത്-കൊച്ചുപള്ളി- സിപിഎം സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി സേവ്യര്‍ ജറോണ്‍ 169 വോട്ടുള്‍ക്ക് വിജയിച്ചു

പൂവച്ചല്‍ ഗ്രാമപ്പഞ്ചായത്ത്-പുളിങ്കോട്- യുഡിഎഫ് സിറ്റ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ സെയ്ദ് സബർമതി 57 വോട്ടുകൾക്കാണ് വിജയിച്ചത്.

പാങ്ങോട് ഗ്രാമപ്പഞ്ചായത്ത്-പുലിപ്പാറ- യുഡിഎഫ് സിറ്റിങ് സീറ്റ് എസ്ഡിപിഐ പിടിച്ചെടുത്തു. കോണ്‍ഗ്രസ് മൂന്നാമതായി. എസ്ഡിപിഐ സ്ഥാനാര്‍ഥി മുജീബ് പുലിപ്പാറ 674 വോട്ടുകള്‍ക്ക് സിപിഎം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി.

കൊല്ലം:

കൊട്ടാരക്കര മുനിസിപ്പാലിറ്റി-കല്ലുവാതുക്കല്‍ ഡിവിഷന്‍ -സിറ്റിങ് സീറ്റ് എല്‍ഡിഎഫ് നിലനിർത്തി. സിപിഐയിലെ മഞ്ജു സാം 193 വോട്ടുകൾക്ക് വിജയിച്ചു.

അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത്-അഞ്ചല്‍ ഡിവിഷന്‍-യുഡിഎഫ് സിറ്റിങ് സീറ്റ്

കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്-കൊട്ടറ- എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി. സിപിഎമ്മിലെ വത്സമ്മ 900 വോട്ടുകൾക്ക് വിജയിച്ചു.

കുലശേഖരപുരം ഗ്രാമപ്പഞ്ചായത്ത്-കൊച്ചുമാംമൂട്-എല്‍ഡിഎഫ് സിറ്റിങ് സീറ്റ്

ക്ലാപ്പന ഗ്രാമപ്പഞ്ചായത്ത്-പ്രയാര്‍ തെക്ക് ബി- സിറ്റിങ് സീറ്റ് എല്‍ഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ ജയാദേവി 277 വോട്ടുകൾക്ക് വിജയിച്ചു.

ഇടമുളയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത്-പടിഞ്ഞാറ്റിന്‍കര- സിറ്റിങ് സീറ്റ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ ഷീജ ദിലീപ് 24 വോട്ടിനാണ് വിജയിച്ചത്.

പത്തനംതിട്ട:

പത്തനംതിട്ട മുനിസിപ്പാലിറ്റി-കുമ്പഴ നോര്‍ത്തിൽ എൽഡിഎഫ് സ്വത.സ്ഥാനാർഥി വിജയിച്ചു. എൽഡിഎഫിലെ ബിജിമോൾ മാത്യു മൂന്ന് വോട്ടുകൾക്കാണ് വിജയിച്ചത്.

അയിരൂ]ര്‍ ഗ്രാമപ്പഞ്ചായത്ത്-തടിയൂര്‍ വാർഡിൽ യുഡിഎഫ് വിജയിച്ചു. കോൺഗ്രസിലെ പ്രീത നായർ 106 വോട്ടുകൾക്ക് വിജയിച്ചു.

പുറമറ്റം ഗ്രാമപ്പഞ്ചായത്ത്-ഗ്യാലക്സി നഗര്‍ വാർഡിൽ എൽഡിഎഫ് വിജയിച്ചു. സിപിഎമ്മിലെ ശോഭിക ഗോപി 152 വോട്ടുകൾക്ക് വിജയിച്ചു.

ആലപ്പുഴ:

കാവാലം ഗ്രാമപ്പഞ്ചായത്ത്-പാലോടം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി മംഗളാനന്ദൻ 171 വോട്ടുകൾക്ക് വിജയിച്ചു.

മുട്ടാര്‍ ഗ്രാമപ്പഞ്ചായത്ത്-മിത്രക്കരി ഈസ്റ്റ്- യുഡിഎഫ് സ്ഥാനാര്‍ഥി ബിന്‍സി 15 വോട്ടുകള്‍ക്ക് വിജയിച്ചു

കോട്ടയം:

രാമപുരം ഗ്രാമപ്പഞ്ചായത്ത്-ജി.വി. സ്‌കൂള്‍ വാർഡിൽ യുഡിഎഫ് വിജയിച്ചു. കോൺഗ്രസിലെ രജിത ബിജെപിയിലെ അശ്വതിയെ 235 വോട്ടുകൾക്ക് തോൽപ്പിച്ചു.

ഇടുക്കി:

വാത്തിക്കുടി ഗ്രാമപ്പഞ്ചായത്ത്-ദൈവംമേട് വാർഡിൽ എൽഡിഎഫിന് വിജയം. കേരള കോൺഗ്രസ് എമ്മിലെ ബിനു ഏഴ് വോട്ടിന് വിജയിച്ചു.

എറണാകുളം:

മൂവാറ്റുപുഴ മുനിസിപ്പാലിറ്റി-ഈസ്റ്റ് ഹൈസ്‌കൂള്‍,

അശമന്നൂര്‍ ഗ്രാമപ്പഞ്ചായത്ത്-മതല തെക്ക്,

പൈങ്ങോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത്-പനങ്കര,

പായിപ്ര ഗ്രാമപ്പഞ്ചായത്ത്-നിരപ്പ്.

തൃശ്ശൂര്‍:

ചൊവ്വന്നൂര്‍ ഗ്രാമപ്പഞ്ചായത്ത്-മാന്തോപ്പ്.

പാലക്കാട്:

മുണ്ടൂര്‍ ഗ്രാമപ്പഞ്ചായത്ത്-കീഴ്പ്പാടം വാർഡിൽ

മലപ്പുറം:

കരുളായി ഗ്രാമപ്പഞ്ചായത്ത്-ചക്കിട്ടാമല വാർഡ് യുഡിഎഫിന്. ലീഗിലെ വിപിൻ 397 വോട്ടുകൾക്ക് വിജയിച്ചു.

തിരുനാവായ ഗ്രാമപ്പഞ്ചായത്ത്-എടക്കുളം ഈസ്റ്റ് വാർഡ് യുഡിഎഫിന്. കോൺഗ്രസിലെ അബ്ദുൾ ജബ്ബാർ 260 വോട്ടുകൾക്ക് വിജയിച്ചു.

കോഴിക്കോട്:

പുറമേരി ഗ്രാമപ്പഞ്ചായത്ത്-കുഞ്ഞല്ലൂരിൽ യുഡിഎഫിന് അട്ടിമറി ജയം. ഇടതിന്റെ ശക്തികേന്ദ്രത്തിൽ യു.ഡി.എഫ്. സ്ഥാനാർഥിയായ കോൺഗ്രസിലെ പുതിയോട്ടിൽ അജയനാണ് 20 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി.പി.എമ്മിലെ കെ.പി.വിവേകിനെ പരാജയപ്പെടുത്തിയത്.

കണ്ണൂര്‍:

പന്ന്യന്നൂര്‍ ഗ്രാമപ്പഞ്ചായത്ത്-താഴെ ചമ്പാട്.

കാസര്‍കോട്:

മടിക്കൈ ഗ്രാമപ്പഞ്ചായത്ത്- കോളിക്കുന്ന് വാര്‍ഡില്‍ എല്‍ഡിഎഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

കോടോം ബേളൂര്‍ഗ്രാമപ്പഞ്ചായത്ത്-അയറോട്ട്,

കയ്യൂര്‍ ചീമേനി ഗ്രാമപ്പഞ്ചായത്ത്-പള്ളിപ്പാറ വാര്‍ഡില്‍ എല്‍ഡിഎഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE