BREAKING NEWS
dateSAT 19 APR, 2025, 1:09 PM IST
dateSAT 19 APR, 2025, 1:09 PM IST
back
Homeregional
regional
Aswani Neenu
Thu Apr 10, 2025 12:05 PM IST
ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ജനകീയ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ച് കോഴിക്കോട് റൂറൽ ജില്ലാ പോലീസ്
NewsImage

താമരശ്ശേരി: കോഴിക്കോട് റൂറൽ ജില്ലാ പോലീസ് താമരശ്ശേരിയിൽ ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെയുള്ള ജനകീയ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ലഹരി ഉപയോഗത്തെ തുടർന്ന് താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകവും ലഹരി ഉപയോഗിച്ച്കൊണ്ട് സമൂഹത്തിൽ ഉണ്ടായ മറ്റ് ഗുരുതര അക്രമ സംഭവങ്ങളും വർദ്ധിച്ച സാഹചര്യത്തിലാണ് താമരശ്ശേരിക്കൊപ്പം നിന്നുകൊണ്ടു ലഹരിക്കെതിരെ ഒരു ജനകീയ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. സമൂഹത്തെ കാർന്നു തിന്നുന്ന വിപത്തായ ലഹരി ഉപയോഗം മൂലം കോഴിക്കോട് റൂറൽ ജില്ലയിൽ മാത്രം നിരവധി വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുകയും അക്രമ സംഭവങ്ങൾ വർധിക്കുകയും കുഞ്ഞുങ്ങൾ അടക്കമുള്ളവർ അതിന്റെ ദുരന്ത ഫലം അനുഭവിക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തിൽ കോഴിക്കോട് റൂറൽ പോലീസ് നടത്തിയ ഓപ്പറേഷൻ ഡി -ഹണ്ടിൻ്റെ ഭാഗമായി 408 കേസുകൾ രജിസ്റ്റർ ചെയ്യുകയും 425 ഓളം പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ ഈ ഓപ്പറേഷനിലൂടെ 106.354 ഗ്രാംഎം ഡി എം എയും 15688.35 ഗ്രാം കഞ്ചാവും 343 ഓളം കഞ്ചാവ് ബീഡികളും 14.77 ഗ്രാം മെത്താഫെറ്റമിനും 1.8 ഗ്രാം ബൗൺഷുഗറും അഞ്ചോളം നൈട്രാസിപ്പാം ടാബ്ലറ്റ്സും അടക്കമുള്ള മാരക ലഹരി വസ്തുക്കളും ഒരു കഞ്ചാവ് ചെടിയും പിടിച്ചെടുത്തു. സ്ഥിരം ലഹരി വിൽപ്പനക്കാരായ കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരാനും കാപ്പ അടക്കമുള്ള വകുപ്പുകൾ ചുമത്തി ജയിലിൽ അടയ്ക്കാനും നാടുകടത്താനും വേണ്ട നടപടികളും ഈ കാലയളവിൽ ഊർജിതമാക്കി. 

കോഴിക്കോട് റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ പ്രതിരോധ കൂട്ടായ്മയിൽ ജനമൈത്രി സുരക്ഷ പദ്ധതി, സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്സ്, ഹോപ്പ് പ്രൊജക്ട് വിദ്യാർത്ഥികൾ, ആശാ വർക്കർമാർ, എസ്.സി.എസ്.ടി മോണിറ്ററിംഗ് കമ്മിറ്റി പ്രവർത്തകർ, റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾ, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ, ലഹരിവിരുദ്ധ കൂട്ടായ്‌മ പ്രവർത്തകർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ്സിൻ്റെ സംഗീത ശിൽപ്പവും അവതരിപ്പിച്ചു. കണ്ണൂർ റെയ്ഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് യതീഷ് ചന്ദ്ര.ജി.എച്ച് ഐ പി എസ് പരിപാടി ഉദ്ഘാടനം ചെയ്തു. താമരശ്ശേരി പരപ്പൻപൊയിൽ ഹൈലാന്റ് കൺവെൻഷൻ സെൻ്ററിൽ നടന്ന പരിപാടിയിൽ തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ്, കൊടുവള്ളി, മുക്കം മുനിസിപ്പൽ ചെയർമാൻമാർ, പഞ്ചായത്ത് പ്രസിഡൻ്റ്മാർ, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.  

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE