BREAKING NEWS
dateTHU 21 NOV, 2024, 3:12 PM IST
dateTHU 21 NOV, 2024, 3:12 PM IST
back
Homeregional
regional
Aswani Neenu
Wed Apr 03, 2024 10:53 AM IST
മദ്യ ലഹരിയിൽ റോഡിൽ കുട്ടിയെമറന്ന് ദമ്പതിമാര്‍; അര്‍ധരാത്രിയില്‍ വീട്ടിലെത്തിച്ച് പോലീസ്
NewsImage

കോടഞ്ചേരി: കോഴിക്കോട് മദ്യപിച്ച് ലക്കുകെട്ട ദമ്പതിമാര്‍ കലഹത്തിനിടയില്‍ കുട്ടിയെ അങ്ങാടിയില്‍ മറന്നു. അര്‍ധരാത്രിയില്‍ വിജനമായ അങ്ങാടിയില്‍ അലയുകയായിരുന്ന കുട്ടിയെക്കുറിച്ച് വിവരംലഭിച്ച പോലീസ് സുരക്ഷിതമായി വീട്ടിലെത്തിച്ചു.

കോടഞ്ചേരിയില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെനടന്ന സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇപ്രകാരമാണ്: തെയ്യപ്പാറ സ്വദേശികളായ യുവാവും യുവതിയും മദ്യപിച്ചനിലയില്‍ വൈകുന്നേരംമുതല്‍ കുട്ടിയോടൊപ്പം കോടഞ്ചേരി അങ്ങാടിയിലുണ്ടായിരുന്നു. കടത്തിണ്ണയിലിരുത്തിയ കുട്ടിയെ കൂടെക്കൂട്ടാതെ പരസ്പരം കലഹിച്ചിരുന്ന ഇരുവരും രാത്രി വൈകി മടങ്ങിപ്പോയി.

രാത്രി 11 മണിയോടെ കടയടച്ച് പോവുകയായിരുന്ന ഒരു യുവാവ് അങ്ങാടിയില്‍ അലഞ്ഞുതിരിയുന്ന കുട്ടിയെക്കണ്ട് പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പോലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്ന് സുരക്ഷിതമായി വീട്ടിലെത്തിക്കുകയും ചെയ്തു.

യുവതിയെ പെട്രോളൊഴിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരേ ഏതാനും മാസംമുമ്പ് കേസുള്ളതാണെന്ന് കോടഞ്ചേരി പോലീസ് പറഞ്ഞു. തെരുവുനായ്ക്കൂട്ടത്തിനുമുന്നില്‍ കുട്ടി അകപ്പെടാതിരുന്നതില്‍ ആശ്വാസംകൊള്ളുകയാണ് നാട്ടുകാര്‍.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE