BREAKING NEWS
dateFRI 4 APR, 2025, 7:20 AM IST
dateFRI 4 APR, 2025, 7:20 AM IST
back
Homeregional
regional
Aswani Neenu
Wed Feb 28, 2024 02:48 PM IST
ടിപി കേസ് വിധി ചര്‍ച്ചയാകും; വടകരയിൽ ജയിക്കുമെന്ന് ഷൈലജ ടീച്ചർക്ക് തോൽക്കുന്നത് വരെ പറയാമെന്നും കെ മുരളീധരന്‍
NewsImage

കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തില്‍ ഇത്തവണയും കോണ്‍ഗ്രസ് വിജയിക്കുമെന്ന് കെ.മുരളീധരന്‍ എംപി പറഞ്ഞു. ടി പി കേസ് വിധി തെരഞ്ഞെടുപ്പ് ചർച്ചയാവും. 2014ൽ ഒരു ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു ടിപി കേസിലെ സെഷൻസ് കോടതി വിധിയെങ്കിൽ മേൽക്കോടതി വിധിയും മറ്റൊരു തെരഞ്ഞെടുപ്പ് കാലത്താണ്. സിപിഎമ്മിനെ ഇത്രകണ്ട് രാഷ്ട്രീയമായി പരിക്കുണ്ടാക്കിയ മറ്റൊരു കൊലക്കേസ് കേരളത്തിലുണ്ടായിട്ടില്ല. 

വടകര ലോക്സഭാ മണ്ഡലത്തിൽ ടിപി കൊലയ്ക്ക് ശേഷം ഒരിക്കൽ പോലും സിപിഎമ്മിന് ജയിച്ച് കയറാനായിട്ടില്ല. ഇത്തവണയും തെരഞ്ഞടുപ്പ് കാലത്തെ വിധി സിപിഎമ്മിന് അത് കൊണ്ട് തന്നെ ആശങ്കയുണ്ടാക്കുന്നുണ്ട്. ജയിക്കുമെന്ന് ഷൈലജ ടീച്ചർ പറയുന്നതിനോട്, തോൽക്കുന്നത് വരെ അവർക്ക് അത് പറയാമെന്ന് കെ.മുരളീധരന്‍ മറുപടി നല്‍കി. 5 കൊല്ലം മണ്ഡലത്തിൽ സജീവമായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പുതുതായി വരുന്നതാണ്. വോട്ട് ചോദിക്കുന്നില്ല എന്നേ ഉള്ളൂ. എപ്പോഴും താൻ മണ്ഡലത്തിൽ സജീവമാണെന്നും മുരളീധരന്‍ പറഞ്ഞു.

ഷൈലജയെയും എളമരത്തേയും കെ.മുരളീധരൻ പരിഹസിച്ചു. കഴിഞ്ഞ തവണ താൻ വട്ടിയൂർകാവിൽ നിന്നാണ് വടകരയിലേക്ക് തീവണ്ടി കയറിയത്. ഇതാണ് ഇത്തവണ എൽഡിഎഫ് സ്ഥാനാർത്ഥികൾ കോപ്പിയടിച്ചത്. ടീച്ചർമാർ കോപ്പിയടിക്കരുതെന്നാണ് സാധാരണ പറയാറെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE