ചൊക്ലി (കണ്ണൂർ): മത്തിപ്പറമ്പിൽ വാടക സാധനങ്ങൾ ഇറക്കുന്നതിനിടെ മിനിലോറി നിയന്ത്രണം വിട്ട് താഴേക്ക് വീണ് വസ്ത്രം കഴുകുകയായിരുന്ന വയോധികക്ക് ദാരുണാന്ത്യം. കുണ്ടൻ ചാലിൽ ഹൗസിൽ ജാനു (85) ആണ് മരിച്ചത്.
ഒളവിലം നോർത്ത് യു.പി സ്കൂളിന് സമീപത്തെ ഇറക്കത്തിൽ ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം. വാടക സാധനങ്ങൾ ഇറക്കുന്ന സമയം മിനിലോറി നിർത്തിയിട്ടിരുന്നതിനിടെ നിരങ്ങി താഴോട്ട് നീങ്ങി വീടിനുമുന്നിൽ വസ്ത്രമലക്കുകയായിരുന്ന ജാനുവിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റ ജാനുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്.