ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പാർലമെന്‍റിന് മുമ്പിൽ യു.ഡി.എഫ്, എൽ.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം. പാർലമെന്‍റ് നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് കവാടത്തിലാണ് എം.പിമാർ പ്രതിഷേധിച്ചത്.
കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, എം.കെ. പ്രേമചന്ദ്രൻ, ആന്‍റോ ആന്‍റണി, ഹൈബി ഈഡൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഇ.ടി. മുഹമ്മദ് ബഷീർ, എം.പി. അബ്ദുൽ സമദ് സമദാനി എന്നിൽ പ്രതിഷേധത്തിൽ പങ്കെടുത്തു. കെ. രാധാകൃഷ്ണൻ, ജോൺ ബ്രിട്ടാസ്, എ.എ. റഹീം, പി. സന്തോഷ് കുമാർ, ഡോ. വി. ശിവദാസൻ അടക്കമുള്ളവരാണ് പ്രതിഷേധിച്ച എം.പിമാർ.കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ കേന്ദ്ര സർക്കാറിനും ബജ്രംഗ്ദളിനും എതിരെ എം.പിമാർ പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിച്ചു. വിഷയം ചർച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി കെ. സുധാകരനും ബെന്നി ബഹനാനും ഹൈബി ഈഡനും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.