കൊയിലാണ്ടി : പുറക്കാട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കെ കണ്ടംകുനി ശ്രീജേഷിനെ (41) ആണ് വീട്ടിലെ ആലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആല വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇയാൾ മരിച്ച് കിടക്കുന്നത് കണ്ടത്.നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കൊയിലാണ്ടി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ശ്രീധരന്റെയും സാവിത്രിയുടെയും മകനാണ്.ഭാര്യ: വിസ്മയ.മക്കൾ:ശ്രേയലക്ഷ്മി,ശ്രീലക്ഷ്മി,ശ്രീവേദ്