വടകര: മദ്യ ലഹരിയിൽ വാഹനം ഓടിച്ച സ്കൂൾ ബസ് ഡ്രൈവർ പോലീസ് പിടിയിൽ. കക്കട്ടിൽ സ്വദേശി ചീക്കോന്ന് മൊയിലോത്ത് സവനീഷ് എം (42) ആണ് വടകര പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ വടകര-വില്യാപ്പള്ളി റോഡിൽ പുത്തൂരിൽ വച്ചാണ് കെ എൽ 18 ജെ 8285 നമ്പർ വാഹനവുമായി ഇയാൾ പിടിയിലായത്.
വടകര റാണി പബ്ലിക് സ്കൂളിന്റെ വാഹനമാണിത്. ഡി വൈ എസ് പി യുടെ നിർദേശ പ്രകാരം എസ് ഐ മനോജ് കുമാർ, സി പി ഒ ജയ്ദീപ്, ഡ്രൈവർ സജീഷ് എന്നിവർ ചേർന്നാണ് വാഹന പരിശോധന നടത്തിയത്. ഇയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ ആർ ടി ഒയ്ക്ക് ശുപാർശ നൽകുമെന്നും പിഴ ഈടാക്കുമെന്നും പോലീസ് അറിയിച്ചു. ആൽക്കോ മീറ്റർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇയാൾ മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ട്.