BREAKING NEWS
dateMON 28 SEPT, 2026, 8:26 PM IST
dateMON 28 SEPT, 2026, 8:26 PM IST
back
Homeregional
regional
SREELAKSHMI
Sat Sep 26, 2026 09:00 PM IST
കീർത്തനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു ;പ്രതിക്കെതിരെ വധശ്രമത്തിന് കേസ്
NewsImage

കോഴിക്കോട്: കത്തിക്കുത്തേറ്റ് പരിക്കേറ്റ വടകര എംഡിഎംഎ കേസ് പ്രതി കീർത്തനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. കീർത്തനയെ ആക്രമിച്ച ഇവരുടെ ജീവിതപങ്കാളി പേരാമ്പ്ര തണ്ടോറപ്പാറയിലെ താനിയോട്ടുമ്മൽ ജനീഷ് (38) പോലീസ് കസ്റ്റഡിയിലാണുള്ളത്.

കീർത്തനയുടെ രണ്ടാമത്തെ ജീവിതപങ്കാളിയാണ് ബസ് ഡ്രൈവറായ ജനീഷ്. രണ്ടുവർഷത്തോളമായി ഇരുവരും ഒന്നിച്ചായിരുന്നു താമസം. എംഡിഎംഎം കേസിൽ കീർത്തന പിടിയിലാകുന്നതുവരെ ഇരുവരും ഒരുവീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. പിന്നീട് കീർത്തന ജയിൽനിന്ന് ഇറങ്ങിയശേഷം രണ്ടുപേരും അകന്നു.

വീടുവിട്ടിറങ്ങിയതോടെ കീർത്തനയ്ക്കും ജനീഷിനുമിടയിലുള്ള പ്രശ്‌നങ്ങൾ കൂടുതൽ വഷളായി. കീർത്തനയ്ക്ക് പ്രദേശത്ത് സഹായത്തിനായി ഒരു ഗ്യാങ് ഉണ്ടെന്നും ഇവർ ജനീഷിനെ പിന്തുടർന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. ഇതിൽ പ്രകോപിതനായാണ് ഇയാൾ കീർത്തനയെ ആക്രമിച്ചത് എന്നാണ് സൂചന.

കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്നും എംഡിഎംഎ കേസുമായി ഇതിന് ബന്ധമില്ലെന്നും പ്രതി മൊഴി നൽകിയതായി വടകര സർക്കിൾ ഇൻസ്‌പെക്ടർ എ.കെ. സജീഷ് പറഞ്ഞു. ലിവിങ് ടുഗെതർ പങ്കാളികളായിരുന്നു ഇരുവരും. എംഡിഎംഎ കേസിൽ ജാമ്യംകിട്ടിയതിനെ തുടർന്ന് സ്റ്റേഷനിലെത്തി ഒപ്പിട്ട് മടങ്ങുമ്പോഴായിരുന്നു കീർത്തനയെ പ്രതി ആക്രമിച്ചത്.

പ്രധാന റോഡിലേക്ക് എത്തുന്നതിന് രണ്ടുമീറ്റർ മാത്രം അകലെവെച്ച് ജനീഷ് ചാടിവീണ് കീർത്തനയെ കുത്തുകയായിരുന്നു. നിലവിളി കേട്ടാണ് സ്റ്റേഷനുള്ളിൽനിന്ന് പോലീസുകാർ ഓടിയെത്തിയത്. ഈ സമയം ചോരയിൽ കുളിച്ചുകിടക്കുകയായിരുന്നു കീർത്തന. ശരീരത്തിലാകെ അഞ്ച്‌ കുത്തുകളേറ്റിട്ടുണ്ട്.

ഇതിൽ കഴുത്തിന്റെ വലതുഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ട്. പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നതെന്ന്‌ ഇൻസ്‌പെക്ടർ സജീഷ് പറഞ്ഞു. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. എംഡിഎംഎ കേസിൽ ജാമ്യത്തിലിറങ്ങിയ കീർത്തന വടകര സ്റ്റേഷനിൽ ഒപ്പിടാനായി എത്തിയതായിരുന്നു.ഈ സമയത്താണ് സ്റ്റേഷനിലെ വനിതാ സെല്ലിന് സമീപത്തുവെച്ച് ജനീഷ് ആക്രമിച്ചത്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌