പയ്യോളി: സ്വര്‍ണം വാങ്ങാനെത്തിയ സഹോദരനും സഹോദരിയും സ്വര്‍ണവുമായി കടന്നുകളഞ്ഞു. ബീച്ച് റോഡിലെ അലീഷ കിഡ്‌സ് ജ്വല്ലറിയില്‍ കഴിഞ്ഞദിവസം മൂന്നുമണിക്കാണ് സംഭവം.
ഇവര്‍ ജ്വല്ലറിയില്‍ ഇരുന്ന സമയം ഉടമ വി.ഡി. സുരേഷ് ഫോണ്‍വന്നപ്പോള്‍ ഷോപ്പിന് പുറത്തേക്കിറങ്ങിനിന്നു. ആ സമയത്ത് സഹോദരന്‍ ഇരിക്കുന്നിടത്തുനിന്ന് എഴുന്നേറ്റുപോയി ചില്ലലമാരയില്‍ സൂക്ഷിച്ച അരപ്പവന്റെ പാദസരം കവരുകയായിരുന്നു. തുടര്‍ന്ന് സഹോദരിയുടെ കൈവശം കൊടുക്കുകയും ചെയ്തു. സിസിടിവി ക്യാമറയില്‍ ഇതെല്ലാം വ്യക്തമാണ്. ദമ്പതിമാരെപ്പോലെയാണ് ഇവര്‍ പെരുമാറിയതെന്ന് ഉടമ പറയുന്നു. പയ്യോളി പോലീസ് അന്വേഷണം നടത്തിവരുന്നു. മേപ്പയ്യൂര്‍ സ്വദേശികളാണ് പ്രതികളെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.